ചാവക്കാട്: മണത്തല ബി.ബി.എ.എൽ.പി. സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹരിത വാരാചരണത്തിന് തുടക്കമായി.
പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷത്തൈകളുടെ കണക്കെടുപ്പും നിലവിലെ സ്ഥിതി പരിശോധനയും ആരംഭിച്ചു.

പ്രധാന അധ്യാപിക സിമി കെ.ഒ. ഉദ്ഘാടനം നിർവഹിച്ചു. കോ ഓർഡിനേറ്റമാരായ റാഫി നീലങ്കാവിൽ, പ്രിയ എം, അധ്യാപകരായ ജൂഡി ഇഗ്നീഷ്യസ്, ഹെൽന ലോറൻസ്, ഡെൻസി ഡേവീസ്, സലാം പി.വി, റബുവ സി.പി, മേജോ കെ.ജെ, സ്റ്റെഫി എന്നിവർ പ്രസംഗിച്ചു.