ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ച മീഡിയ സെന്റര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.  വി.പി.ഉണ്ണികൃഷ്ണന്‍.പി.കെ.രാജേഷ് ബാബു, വി.അച്ചുതകുറുപ്പ്, അനില്‍കുമാര്‍ കല്ലാറ്റ് തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കേ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ പുറകിലാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.