ചാവക്കാട്: താലൂക്കിലെ മത്സ്യത്തൊഴിലാളികൾക്കായി ജില്ലാ ഫിഷറീസ് വകുപ്പ് തിരുവത്ര പുത്തൻ കടപ്പുറം ഗവ. റിജിയനൽ ഫിഷറീസ് ടെക്ക്നിക്കൽ ഹൈസ് കുളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി മുഖ്യാതിഥിയായി. നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എച്ച്. സലാം, എ.എ. മഹേന്ദ്രൻ, കൗൺസിലർ സീനത്ത് കോയ, കെ.കെ. കാർത്യായനി, കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് ടി.എം. ഹനീഫ, ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. രാധാകൃഷ്ണൻ, ഫിഷറീസ് ഇൻസ്പെക്ടർ ഫാത്തിമ എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ സ്വാഗതവും അസി. ഡയറക്ടർ ഡോ. വി. പ്രശാന്തൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: ചാവക്കാട് താലൂക്കിലെ മത്സ്യത്തൊഴിലാളികൾക്കായി ജില്ലാ ഫിഷറീസ് വകുപ്പ് തിരുവത്ര പുത്തൻ കടപ്പുറം ജി.ആർ.എഫ്.ടി. ഹൈസ് കുളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു