ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡ് വികസന സമിതി ലൈഫ് കെയര്‍ മെഡിക്കല്‍ സെന്ററിന്റേയും, മലബാര്‍ ഐ ഹോസ്പിറ്റലിന്റേയും സഹകരണത്തോടെ സൗജന്യ രോഗ ചികിത്സാ ക്യാമ്പ് നടത്തി. ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ് വി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി മുഖ്യാതിഥിയായി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രതി ടീച്ചര്‍ ആശംസ അര്‍പ്പിച്ചു. ആര്‍.എ. നസീര്‍ സ്വാഗതവും ഇ.ജി. ഷാജി നന്ദിയും പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം കൊടുത്ത ക്യാമ്പില്‍ 100 കണക്കിന് പേര്‍ പങ്കെടുത്തു.