ചാവക്കാട്: നാടിന്‍റെ ശുചീകരണം സ്വന്തം വീടുകളില്‍നിന്നും തുടങ്ങണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയില്‍ 550 കുടുംബങ്ങള്‍ക്കുള്ള ഉറവിടമാലിന്യസംസ്‌കരണ പ്ലാന്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയില്‍ പി.എം.ആര്‍.വൈ. പദ്ധതിയില്‍ ഏറ്റവും ആദ്യം വീടുപണി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സമ്മാനമായ ഫ്രിഡ്ജ് പാലയൂര്‍ പന്ത്രണ്ടാം വാര്‍ഡിലെ മേരി പീറ്ററിന് പരിപാടിയില്‍ മന്ത്രി സമ്മാനിച്ചു.
നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. മഞ്ജുഷ സുരേഷ്, ടി.എസ്. ബുഷറ, എം.ആര്‍. രാധാകൃഷ്ണന്‍, കെ. നവാസ്, വി.കെ. മുഹമ്മദ്, വി. സിദ്ദിഖ്, ലാസര്‍ പേരകം എന്നിവര്‍ പ്രസംഗിച്ചു