ചാവക്കാട്: തൈക്കാട്ടെ മദ്യവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍, പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പൊതുമരാമത്ത് റസ്റ്റ്ഹൗസ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് ജങ്ഷന്‍ പരിസരത്ത് ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വി. ബാലറാം നിര്‍വഹിച്ചു.
തൈക്കാട്ട് മദ്യവില്‍പ്പനശാല തുടങ്ങാന്‍ അനുമതി നല്‍കിയ എം.എല്‍.എ. രാജിവെക്കണമെന്ന് ബാലറാം ആവശ്യപ്പെട്ടു. പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫന്‍ അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍. രവികുമാര്‍, ഡി.സി.സി. ഭാരവാഹികളായ വി. വേണുഗോപാല്‍, പി.കെ. രാജന്‍, ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷനേതാവ് ആന്റോ തോമസ്, മണ്ഡലം പ്രസിഡന്റുമാരായ ഒ.കെ.ആര്‍. മണികണ്ഠന്‍, ജോയ് ചെറിയാന്‍, സി.വി. കുര്യാക്കോസ്, ജമാല്‍, കെ.എം. അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷൈലജ ദേവന്‍, കൗണ്‍സിലര്‍മാരായ ബാബു പി. ആളൂര്‍, ജലീല്‍ പണിക്കവീട്ടില്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.