കടപ്പുറം: ഗവ.വി.എച്ച്.എസ്.സ്കൂളിലെ കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാന്‍ കളക്ട്രറ്റില്‍ യോഗം ചെരുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു. സ്കൂള്‍ സന്ദര്‍ശിക്കാനത്തെിയതായിരുന്നു എം.എല്‍.എ.
സ്കൂളിനു സമീപത്തെ മത്സ്യ തൊഴിലാളി പുനരധിവാസ കേന്ദ്രം ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും ഈ ഭൂമിയില്‍ സ്കൂളിന് കെട്ടിടം പണിയാന്‍ മത്സ്യ , വിദ്യാഭ്യാസ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ജില്ലാ കലക്ട്രെറ്റില്‍ യോഗം വിളിച്ച് ചര്‍ച്ചചെയ്യും. സ്കൂളിനാവശ്യമായ കമ്പ്യൂട്ടര്‍ സെറ്റുകളും വീഡിയോ പ്രോജക്റ്ററുകളും ഉടനെ ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്ന് അബ്ദുല്‍ ഖാദര്‍ സ്കൂള്‍ അധ്യാപകര്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കും ഉറപ്പു നല്‍കി. നൂറ്റാണ്ടിലേറെ വര്‍ഷം പഴക്കുമുള്ള സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കെട്ടിട സൗകര്യമില്ല. ഹയര്‍ സെക്കന്‍ററി കെട്ടിടത്തിന്‍റെ മുകളില്‍ മേല്‍ക്കൂരയുണ്ടാക്കി കെട്ടിടം വിപുലീകരിക്കാനും ആലോചിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. പ്രധാനാധ്യാപിക എ.കെ സുലോചന, വി.എച്ച്.എസ്.എസ് പ്രിന്‍പ്പല്‍ ഇന്‍ചാര്‍ജ് എം.കെ നിഷ, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സിന്‍ഡാല, പി.ടി.എ വൈസ് പ്രസിഡന്‍്റ് ഫാറൂഖ്, പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായ ബി.ടി സാലിഹ് തങ്ങള്‍, ബി.വി ഹുസൈന്‍ തങ്ങള്‍, സി.കെ കുഞ്ഞു, കെ.വി ഷക്കീര്‍, മനാഫ്, സിറാജ് എന്നിവര്‍ എം.എല്‍.എയെ സ്വീകരിച്ചു.