ചാവക്കാട് : ഹനീനക്ക് ആദരം. കാലിക്കറ്റ് സര്‍വ്വകലാശാല എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്കോടെ വിജയിച്ച ഹനീന ഹാഷിമിനെ തിരുവത്ര പുത്തന്‍കടപ്പുറം എം യു  മദ്രസ്സ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.  കൂട്ടായ്മയുടെ പ്രസിഡന്റ്‌ അബൂബക്കർ ഹാജി ഉപഹാരങ്ങള്‍  നൽകി. കെ  അബ്ദു റഹ്‌മാൻ, എ സി കോയ, പി എം  അസ്കർ,  പി എം നാസർ, കെ യൂ ഷമീം, ഹസൻ മുബാറക്, ആര്‍ കെ മുനീർ എന്നിവർ ആശംസകള്‍ നേര്‍ന്നു.