ചാവക്കാട് : ചാവക്കാട് ബീച്ചില്‍ സദാചാര പോലീസ് ചമഞ്ഞ രണ്ടു പേരെ പോലീസ് പിടികൂടി. ബീച്ചിലെത്തിയ വിനോദ സഞ്ചാരികളെ ശല്ല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരിസരവാസികളായ രണ്ടു യുവാക്കളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ് ഐ സ്ഥലത്തില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ നാളെ മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ എന്നാണു പോലീസ് നിലപാട്.