എടയൂര്‍ : മുസ്ലിം ലീഗ് സ്ഥാപകദിനമായ ഇന്ന്( മാർച്ച് 10 ) എടയൂർ ബസ്റ്റോപ്പിൽ എം എസ് എഫ് കുടിവെള്ളംസ്ഥാപിച്ചു . മുസ്ലീം ലീഗ് പഞ്ചായത്ത് കൗൺസിലറും മുതിർന്ന നേതാവുമായ ടി.കെ.മൊയ്തുണ്ണി(കോജ), യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ എടയൂർ എന്നിവർ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.
ഹുസൈൻ എടയൂർ, ഉമ്മർ ഫുജൂ, ഫൈസൽ, ജാസ്സിൽ , സാബിഖ്, ത്വൽഹത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയത്.