ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം എസ് എസ് താലൂക്ക് കമ്മറ്റിയുടെ നേത്രത്വത്തിൽ ദ്വിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് കോഴ്സ് ചാവക്കാട് എസ് എസ് ഹാളിൽ ആരംഭിച്ചു.
നാൾക്ക് നാൾ വർധിച്ചു വരുന്ന ദാമ്പത്യ തകർച്ചയും കുടുംബ ശിഥിലീകരണവും തടയുക, വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതി യുവാക്കൾക്ക് പുതിയൊരു ദിശാബോധം നൽകുക എന്നതാണ് ഇത്തരം ക്ലാസുകൾ കൊണ്ടു ലക്ഷ്യമിടുന്നത്.
എം എസ് എസ് ജില്ലാ പ്രസിഡണ്ട് ടി എസ് നിസ്സാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. അഡ്വ. കെ എസ് എ ബഷീർ, ദിൽഷാദ് പാടൂർ, ഡോ, എം ബി ഹംസ, ഷാലിമ മുഹമ്മദ് ഹനീഫ് എന്നിവർ സംസാരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സ് റ്റി സോഷ്യോളജി വകുപ്പും, തിരുവനന്തപുരം ലയോള കോളേജ് സൈകോളജി വകുപ്പും ചേർന്ന് തയ്യാറാക്കിയ സിലബസ് അടിസ്ഥാനത്തിലുള്ള ക്ലാസുകളാണ് കോഴ്സിലൂടെ നൽകുന്നത്.
ദാമ്പത്യ ജീവിത മുന്നൊരുക്കങ്ങൾ, ആരോഗ്യപരമായ ഭാര്യാ ഭർത്ത്യ ബന്ധം, വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, വൈവാഹിക ജീവിതത്തിലെ ആശയ വിനിമയങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകള്‍ നടന്നു. ഡോ. കെ കെ സുലേഖ, ഡോ. എം ബി ഹംസ, അഡ്വ. കുഞ്ഞിമോൻ, ഷാലിമ മുഹമ്മദ്, ഹനീഫ് എന്നിവർ നേതൃത്വം നൽകി.