ചാവക്കാട് : മുനീറുല്‍ ഇസ്ലാം കള്‍ച്ചറല്‍ സെന്റര്‍ (എം ഐ സി സി) റംസാന്‍ റിലീഫും ദൂ :ആ സമ്മേളനവും നടത്തി. ഉസ്താദ് ഉമര്‍ ബാഖവി പാടൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഖ്യാതിഥിയായി. എം ഐ സി സി പ്രസിഡന്റ് പി.എം ജൗഹര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി തിരുവത്ര, മഹറൂഫ് വാഫി, മുസ്തഫ ലത്തീഫി, അഹമ്മദ് കബീര്‍ ഫൈസി അകലാട്, ഉസ്മാന്‍ അന്‍വരി, പരീത് സാഹിബ്, ഷാഫി പി തുടങ്ങിയവര്‍ സംസാരിച്ചു. സത്താര്‍ ദാരിമി സ്വാഗതവും സലാം കുന്നത് നന്ദിയും പറഞ്ഞു.