കുന്നംകുളം : മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു. കുന്നംകുളം ആനായ്ക്കല്‍ പനങ്ങാട് മച്ചി പ്രതീഷാണ് ഭാര്യ ജിഷയെ കൊലപ്പെടുത്തിയത്. തൃത്താല ചിറ്റപുറം പട്ടിത്തറ കരിയില്‍ പരമേശ്വരന്‍റെ മകളാണ് ജിഷ (33). ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെയാണ് സംഭവം. പതിനാലുകാരിയായ മകളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. കിടപ്പുമുറിയില്‍ നിന്നാണ് ജിഷയെ ആക്രമിച്ചത്. അവിടെനിന്നും രക്ഷപ്പെടാന്‍ ഓടിയ ജിഷയെ പിന്തുടര്‍ന്ന് ഹാളിലിട്ടു വെട്ടിക്കോലപ്പെടുത്തകയായിരുന്നു. പിന്നീട് പ്രതീഷ് പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ഭാര്യയിലുള്ള സംശയമാണ് പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു.