ചാവക്കാട് :   ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കടപ്പുറം പഞ്ചായത്തില്‍ 70 പതാകകള്‍ ഉയര്‍ത്തി. കടപ്പുറം പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഞ്ചങ്ങാടിയില്‍ പതാകയുയര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചത്. 16 വാര്‍ഡുകളില്‍നിന്നായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് പതാകകള്‍ ഉയര്‍ത്തിയത്. ലീഗ് നേതാക്കളായ ടി. മൂസക്കുട്ടിഹാജി, ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാറയില്‍, വി.കെ. ഷാഹുല്‍ഹമീദ് ഹാജി, പി. ബീരാന്‍ സാഹിബ്്, അറയ്ക്കല്‍ അബൂബക്കര്‍, കെ.വി. ബീരാവുണ്ണി ഹാജി എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് പതാകകള്‍ ഉയര്‍ത്തിയത്. തുടര്‍ന്നു നടന്ന പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുഹൈല്‍ തങ്ങള്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യാതിഥിയായി. സെക്രട്ടറി പി.എ. ഷാഹുല്‍ ഹമീദ്, മണ്ഡലം സെക്രട്ടറി എ.കെ. അബ്ദുല്‍ കരീം, പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി, സെക്രട്ടറി ആര്‍.കെ. ഇസ്മായില്‍, ട്രഷറര്‍ പി.കെ. അബൂബക്കര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് എന്നിവര്‍ സംസാരിച്ചു.

തിരുവത്ര സ്കൂൾ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. ടി വി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി പി എ ഹാഷിം മാലിക് ഉത്ഘാടനം ചെയ്തു.  മുതിർന്ന നേതാവ് അമീർ ഹംസ ഹാജി പതാക ഉയർത്തി. യൂത് ലീഗ് ചാവക്കാട് മുൻസിപ്പൽ വൈസ് പ്രസിഡന്റ് എം എസ്‌ സാലിഹ്, കെ എ ഷാനവാസ്, നൂറുദ്ധീൻ തോപ്പിൽ, ആർ കെ ഷാജഹാൻ, ശാക്കിർഅലി എന്നിവർ സംസാരിച്ചു.

ഫോട്ടോ : തിരുവത്ര സ്കൂൾ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി