കടപ്പുറം- മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകര സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.എം ഹനീഫ

കടപ്പുറം- മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകര സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.എം ഹനീഫ

ചാവക്കാട് : മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എൻ.വി.സോമൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.വി അബ്ദുൽകാദർ എം എല്‍ എ ഉൽഘാടനം ചെയ്തു. ഷീജ പ്രശാന്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വിവിധ മത്സ്യതൊഴിലാളി സംഘടനാ നേതാക്കളായ നൂർ മുഹമ്മദ് ഹാജി, പി.കെ.സൈതാലി കുട്ടി, പി.മുഹമ്മദ്ധീൻ, കെ.ജി.രാധാകൃഷ്ണൻ, കെ.എം ഇസ്മയിൽ, മത്സ്യഫെഡ് അസി. മാനേ ജർ കെ.കെ ബാബു, മത്സ്യഫെഡ് പ്രോജക്ടർ ഓഫീസർ കെ.എൻ. സജിത ,എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. സി ബി വിശ്വനാഥൻ സ്വാഗതവും കരിമ്പൻ സന്തോഷ് നന്ദിയും പറഞ്ഞു.
മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകര സംഘം പ്രസിഡണ്ടായിരുന്ന എന്‍ വി സോമന്റെ നിര്യാണത്തെ തുടര്‍ന്ന് ടി എം ഹനീഫ യെ സംഘം പ്രസിഡണ്ടായി എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.വി. സന്തോഷ്, സി.പി മണികണ്ഠൻ, സി.ബി വിശ്വനാഥൻ, യു.വി. സുനിൽ കുമാർ, കെ.കെ.ഷൺമുഖൻ, ലീല ശേഖരൻ, നസരിയ കുഞ്ഞിമൊയ്തു, പ്രസന്ന വിശ്വനാഥൻ എന്നിവരെ ബോർഡ് അഗങ്ങളായും തെരഞ്ഞെടുത്തു.