ചാവക്കാട് : തിരുവത്ര ബേബിറോഡ്‌ നന്മ ക്ലബ്ബ് നിർധന കുടുംബത്തിന് ഭവന പുനർനിർമാണ സഹായം നല്‍കി. ത്വാഹാ പള്ളി ഇമാം യുസഫ് മുസ്ലിയാരുടെ സാനിധ്യത്തിൽ വാർഡ് കൗൺസിലർ സീനത്ത് കോയ തുക കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ റഫീദ്, സെക്രട്ടറി ഹംനാസ്, ട്രെഷറർ നസീബ്, ഹസൻ മുബാറക്, ബഷർ, ഷഫീക്, ഷംനാസ്,  ഫെബിൻ, ഫയാസ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.