ചാവക്കാട് : ദേശീയപാത വിഷയത്തിൽ ജനപ്രതിനിധികൾ മൗനം വെടിയണമെന്ന് എൻ.എച്ച്‌.ആക്ഷൻ കൗൺസിൽ മണത്തല വില്ലേജ്‌ കമ്മിറ്റി ഇരകളുടെ സംഗമം ആവശ്യപ്പെട്ടു. ഇപ്പൊൾ പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനം തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായതിനാൽ അംഗീകരിക്കില്ലെന്ന് സംഗമം പ്രഖ്യാപിച്ചു. സംസ്ഥാന ചെയർ മാൻ ഇ.വി.മുഹമ്മദലി സംഗമം ഉത്ഘാടനം ചെയ്തു. ജനഹിതം മാനിച്ചു ദേശീയപാത സ്ഥലമെടുപ്പ്‌ മുപ്പത്‌ മീറ്ററിൽ നിജപ്പെടുത്തി ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. വില്ലേജ്‌ ചെയർമാൻ റ്റി.കെ.മുഹമ്മ്ദാലി. കൺ വീനർ കെ.എ.സുകുമാരൻ, മേഖല ചെയർമാൻ വി.സിദ്ദീക്ക്‌, പി.കെ.നൂറുദ്ദീൻ, ഉസ്മാൻ അണ്ടത്തോട്‌, സി.ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.