ചാവക്കാട്: ദേശിയപാത വികസനത്തിനെന്ന പേരിൽ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്‌ നടത്തിയ ഭൂ സർവ്വേ തികച്ചും നിയമ വിരുദ്ധമാണെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല കമ്മിറ്റി പ്രസ്താവിച്ചു. നിയമപ്രകാരം വിജ്‌ഞാപനം വന്ന് ജനങ്ങൾക്ക്‌ ആക്ഷേപം നൽകാൻ ഇരുപത്തി ഒന്ന് ദിവസമുണ്ടെന്നിരിക്കെ വൻ പോലീസ്‌ സന്നാഹത്തെ വിന്യസിച്ചും വാഹനങ്ങൾ തടഞ്ഞും തിരക്കു പിടിച്ച്‌ ഭൂമി പിടിച്ചെടുക്കാൻ തിടുക്കം കാട്ടുന്നത്‌ ബി.ഒ.ടി ലോബികളുടെ താൽപര്യാർത്ഥമാണെന്ന് യോഗം ആരോപിച്ചു. ജനകീയ സമരങ്ങളെ ലാത്തിയും തോക്കും കാട്ടി അടിച്ചമർത്താനുള്ള്‌ നീക്കം ഇടതു സർക്കാരിന്നു ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ആക്ഷൻ കൗൺസിൽ ജില്ല ചെയർ മാൻ എ.ജി.ധർമ്മരത്നം അദ്ദ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദലി, അബൂബക്കർ മുത്തൂസ്‌, ഷംസുദ്ധീൻ എടമുട്ടം, നസീർ വാടാനപ്പള്ളി, പി.കെ.നൂറുദ്ധീൻ ഹാജി, മുഹമ്മദ്‌ തൃപ്രയാർ, റഫീക്ക്‌ മതിലകം, ഉസ്മാൻ അണ്ടത്തോട്‌, സി.കെ.ശിവദാസൻ, വി.സിദ്ദീക്‌ ഹാജി എന്നിവർ സംസാരിച്ചു.