വെങ്കിടങ്ങ് പഞ്ചായത്തിൽ ഇന്ന് ഒരാൾക്ക്  കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും 16 ന് രാത്രി സ്വകാര്യ വാഹനത്തിൽ ( റ്റാറ്റ  സുമോ ) എത്തിയ ഏനാമാക്കൽ കോഞ്ചിറ സ്വദേശിക്കാണ് (56 വയസ്സ്, പുരുഷൻ) രോഗം സ്ഥിരീകരിച്ചത്. ഒന്നിച്ച് എത്തിയ രോഗിയും ഭാര്യയും മകളും അന്നു മുതൽ ക്വറന്റയിനി  ൽ ആണ്. മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടില്ല. രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെയും മകളുടെയും സ്വാബ്  നാളെ പരിശോധനക്കായി ശേഖരിക്കും.
രോഗിയും കുടുംബവും വന്ന വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ ബാക്കിയുള്ളവർ മലപ്പുറത്തുകാരെന്ന് പറയുന്നു. ഡ്രൈവറുമായി ബന്ധപ്പെട്ട് മറ്റു യാത്രക്കാരെ കണ്ടുപിടിക്കുവാനും എല്ലാവരെയും നിരീക്ഷണത്തിൽ ആക്കുവാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.