ഗുരുവായൂര്‍: ഗുരുവായൂര്‍ പ്രസ്സ് ഫോറത്തിനു പുതിയ നേതൃത്വം നിലവില്‍ വന്നു. പ്രസ് ഫോറം പ്രസിഡന്റായി പി.കെ. രാജേഷ് ബാബുവിനെയും (വീക്ഷണം, മെട്രോ വാര്‍ത്ത) സെക്രട്ടറിയായി വി.സുബൈറിനെയും (ടി.സി.വി, സി.സി.ടി.വി, കേരള കൗമുദി) തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ടി.ബി. ജയപ്രകാശ് (ദേശാഭിമാനി), ലിജിത് തരകന്‍ (മാധ്യമം) – വൈസ് പ്രസിഡന്റുമാര്‍, വി.സി. സുരേഷ് (ജനയുഗം), കെ. വിജയന്‍ മേനോന്‍ (തേജസ്) – ജോയിന്റ് സെക്രട്ടറിമാര്‍, ടി.ജി. ഷൈജു (പി.ആര്‍.ഡി) – ട്രഷറര്‍. ജോഫി ചൊവ്വന്നൂര്‍, വേണു എടക്കഴിയൂര്‍ (ഓഡിറ്റര്‍മാര്‍).
വാര്‍ഷിക പൊതുയോഗത്തില്‍ ടി.ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.