Header

മന്ദലാംകുന്ന് ബൈപ്പാസ് – നഷ്ടമാകുന്നത് എഴുപത് വീടുകൾ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരിൽ മന്ദലാംകുന്നിൽ വരുന്ന ബൈപ്പാസിൽ എഴുപത് വീട്ടുകാർ കുടിയിറങ്ങേണ്ടിവരും. കളക്ടർ വിളിച്ചു ചേർത്ത ജന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഉന്നത തല യോഗത്തിൽ ഗുരുവായൂർ എം എൽ എ പങ്കെടുക്കാത്തതിനാലാണ്‌ മന്നലാംകുന്ന് ബൈപ്പാസിൽ മാത്രം എഴുപത് വീടുകൾ നഷ്ടമാകുന്നതെന്ന് പ്രവാസി ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് കെ കെ ഹംസക്കുട്ടി പറഞ്ഞു. ജന പ്രിതിനിധി എന്ന നിലയിലുള്ള തന്റെ അഭിപ്രായം പറയാനും പരമാവുധി നാശ നഷ്ടങ്ങൾ ഒഴിവാക്കുവാനും എം എൽ എ ശ്രമിച്ചില്ല. ദേശിയപാത വികസനത്തിന്റെ പേരിലുള്ള അന്യായ നടപടികൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ എൻ.എച്ച്. ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവത്ര കോട്ടപ്പുറം സമരപ്പന്തലിൽ നടന്ന കൂട്ടായ്മ റിപ്പബ്ലിക് ദിന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്റെ മൗലിക അവകാശങ്ങൾ വിഭാവനം ചെയ്യുന്ന ഭരണ ഘടന നിലവിൽ വന്ന് എഴുപതാണ്ട് കഴിഞ്ഞിട്ടും മൗലികാവകാശങ്ങൾക്കു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥയാണ് ഇന്നും. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് ജനദ്രോഹ നടപടികളിൽ നിന്നും സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു. വേലായുധൻ തിരുവത്ര, സി ആർ ഉണ്ണികൃഷ്ണൻ, കമറു പട്ടാളം, എൻ എം ഹംസ, ഉമ്മർ ഇ എസ്, അബ്ദു കോട്ടപ്പുറം, സി ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.