ചാവക്കാട്: പുന്നയൂർ വില്ലേജിലെ മന്നലാംകുന്ന് ഇന്ന് നടത്തിയ ബൈപാസ് സർവ്വേ നിയമവിരുദ്ധമാണെന്ന് എൻ.എച്ച്.ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആരോപിച്ചു. വിജ്ഞാപനമിറങ്ങി ജനങ്ങൾക്ക് വിയോജിപ്പ് രേഖപ്പെടുത്താൻ 21 ദിവസമുണ്ടെന്ന് നിയമം അനുശാസിക്കുമ്പോൾ ഒരാഴ്ച പോലും തികയുന്നതിന്നു മുമ്പ് ആരംഭിച്ച സർവ്വേ നിർത്തി വെക്കണമെന്ന് അടിയന്തിര യോഗം ആവശ്യപ്പെട്ടു.

വി.സിദ്ദീഖ് ഹാജി, എം.പി.ഉസ്മാൻ അണ്ടത്തോട്, വി.മായിൻ കുട്ടി, സമദ്, എം.പി.ഇഖ്ബാൽ മാസ്റ്റർ, നസീം പുന്നയൂർ, ഹുസൈൻ മാസ്റ്റർ, ഉമ്മർ ഇഎസ്, അബദുള്ള ഹാജി, രാധാകൃഷ്ണൻ, കമറു പട്ടാളം, മുഹമ്മദാലി ഹാജി, നൂറുദ്ധീൻ ഹാജി, കെ.എ. സുകുമാരൻ, ആരിഫ് കണ്ണാട്, സി.ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു.