Header

പുലിയില്ല കിട്ടിയത് പുലിവാല്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : തൊഴിയൂരില്‍ നിന്നും പുലിയെ കിട്ടിയില്ലെങ്കിലും  പുലിവാലില്‍ പിടിച്ച് ഗുരുവായൂര്‍.   പുലിയിറങ്ങിയ വാര്‍ത്ത അറിഞ്ഞു ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ട ഗുരുവായൂര്‍ നഗരസഭാ കൌണ്‍സിലര്‍ പുലിവാല്‍ പിടിച്ചു. ഈ പുലിവാലില്‍ പിടിച്ചാണ് പുതിയ ചര്‍ച്ചകള്‍. ഉത്തരവാദിത്തപ്പെട്ട വ്യക്തി ഒരു തെറ്റായ വാര്‍ത്ത വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കിയതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വോയിസ് മെസ്സേജ് നല്‍കിയ കൌണ്‍സിലര്‍ ഹബീബ് നാറാണത്തിനെ അനുകൂലിച്ചും നാട്ടുകാര്‍ രംഗത്തുണ്ട്.
പുലിയെകണ്ടാതായി പോലീസില്‍ അറിയിച്ച യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പൂച്ചയോ പുലിയോ എന്ന് കൃത്യമായ വിവരം അയാള്‍ക്കില്ലായിരുന്നു. കഞ്ചാവ് ലഹരിയിലായിരിക്കുമ്പോഴാണ് ഇയാള്‍ പുലിപോലെയുള്ള ജീവിയെ കണ്ടതത്രേ. തുടര്‍ന്ന് പോലീസില്‍ വിളിച്ചു അറിയിക്കുകയായിരുന്നു. ഇതിനിടെ അവിയൂര്‍ പാടത്ത് നിന്നും പുലിയെ പിടിച്ചതായി പറയുന്ന വോയിസ് ക്ലിപ്പും കടുവയുടെ ചിത്രവും ചിലര്‍ വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ചാവക്കാട്, ഒരുമനയൂര്‍. ബ്ലാങ്ങാട്, വെളിയങ്കോട് തുടങ്ങിയ മേഖലകളില്‍ ഇത്തരത്തിലുള്ള പുലിയിറങ്ങല്‍ വാര്‍ത്തകള്‍ മുന്പ് പ്രചരിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വെച്ച് പുലിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുമുള്ള വ്യാജ വാര്‍ത്തകള്‍ അന്നും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സൂക്ഷമതയോടെയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ കൈകാര്യം ചെയ്തിരുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.