Header

മെയ് ദിനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒരു ബന്ധവുമില്ല – അഹമ്മദ് കുട്ടി ഉണ്ണികുളം

ചാവക്കാട്: 1886ല്‍ അമേരിക്കയിലെ ചിക്കാകോയില്‍ നടന്ന തൊഴിലാളി പ്രക്ഷോഭത്തിലും തുടര്‍ന്ന് തൊഴിലാളികള്‍ നേടിയ വന്‍ വിജയത്തിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു പങ്കും അവകാശപ്പെടാനില്ലെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്‍്റ് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു.
ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ചാവക്കാട് നടന്ന യു.ഡി.എഫ് ട്രേഡ് യൂണിയന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാവും പകലും വിശ്രമമില്ലാതെ അടിമകളെ പോലെ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായ അമേരിക്കയിലെ തൊഴിലാളികള്‍ സ്വയം സംഘടിച്ച് നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് എട്ടു മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളികളുടെ അടിസ്ഥാന ആവശ്യം അനുവദിക്കപ്പെട്ടത്. ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത· നിരവധി തൊഴിലാളികള്‍ക്ക് അവരുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്. ഈ സാര്‍വ ദേശീയ പ്രഖ്യാപനം പിന്നീട് ലോകത്തിലെ എല്ലാ രാജ്യങ്ങളും തൊഴിലാളികള്‍ക്കു വേണ്ടി അംഗീകരിക്കുകയായിരുന്നുവെന്ന് അഹമ്മദ് കുട്ടി പറഞ്ഞു.
ഐ.എന്‍.ടി. യുസി ഗുരുവായൂര്‍ മേഖല പ്രസിഡന്‍്റ് എം.എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി എം സാദിഖലി, ഐ.എന്‍.ടി.യു.സി ദേശീയ സമിതി അംഗം ടി.വി ചന്ദ്രമോഹന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍്റ് സി.എച്ച് റഷീദ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, പി.പി അന്‍വര്‍ സദാത്ത്, ആര്‍.വി അബ്ദുല്‍ റഹീം, ജലീല്‍ വലിയകത്ത്, പി.സി തോമസ്, ആര്‍ രവികുമാര്‍, പി.എം പെരുമാള്‍, നൂര്‍ മുഹമ്മദ് ഹാജി, സി .എസ് നാരായണന്‍, സി.കെ അഷറഫലി, കെ.ബി കുഞ്ഞിമുഹമ്മദ്, കെ.കെ ഇസ്മായില്‍, കെ.വി മുഹമ്മദ്, പി.എസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.