ഗുരുവായൂര്‍ : എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് യൂണിയന്റെ പ്രതിഭാസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും എന്‍.എസ്.എസ് വൈസ് പ്രസിഡന്റ് പ്രൊ.വി.പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ബ്രാഹ്മണ സമൂഹം ഹാളില്‍ ചേര്‍ സമ്മേളനത്തില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊ എന്‍.രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്കിലെ മികച്ച കരയോഗങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കിഡ്‌നി ദാനം ചെയ്ത തളിക്കുളം സ്വദേശിനി ലതിക ടീച്ചറെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ചികിത്സ ധനസഹായ വിതരണം പ്രതിനിധി സഭാംഗം അഡ്വ.സി.രാജഗോപാല്‍ നിര്‍വ്വഹിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി കെ.മുരളീധരന്‍, വനിതസമാജം യൂണിയന്‍ ഭാരവാഹികളായ സി.കോമളവല്ലി, ജ്യോതി രവീന്ദ്രനാഥ്, എച്ച്ആര്‍ സെല്‍ കോര്‍ഡിനേറ്റര്‍ കെ.ഗോപാലന്‍, എം.എസ്.എസ് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, ആദ്ധ്യാത്മിക പഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ ഡോ.വി.അച്യുതന്‍കുട്ടി എന്നിവര്‍ സംസാരിച്ചു