ചാവക്കാട് : മണത്തല ഗവൺമന്റ്‌ ഹയർസെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി കടലാമയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോട്‌ കൂടി ‘ടര്‍ട്ടില്‍ വാക്ക്’ (കടലാമസംരക്ഷണ നടത്തം) സംഘടിപ്പിച്ചു.
കടലോരത്തെത്തിയ ടൂറിസ്റ്റുകളും ആവേശത്തോടെ ടർട്ടിൽ വാക്കിൽ പങ്കെടുത്തു.
മണത്തല ഗവൺമന്റ്‌ ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് വളന്റിയർമാർ, ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ, മഹാത്മ കലാ സാംസ്കാരിക വേദി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ടർട്ടിൽ വാക്ക് ബ്ലാങ്ങാട് ബീച്ചു മുതൽ ഇരട്ടപ്പുഴ ഹാച്ചറി വരെ സംഘടിപ്പിച്ചത്. ചാവക്കാട് മുനാസിപ്പൽ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മററി ചെയർമാൻ എ സി ആനന്ദൻ ടർട്ടിൽ വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൾ കലാം പി കെ, ഗ്രീൻ ഹാബിറ്റേറ്റ്‌ എക്സിക്യൂട്ടിവ്‌ ഡയറക്ടർ എൻ ജെ ജയിംസ്‌, എൻ എസ് എസ് കോ ഓർഡിനേറ്റർ സുബാഷ് എ ജോസ്, ജയേഷ് എ സി, ജെസി കെ എൽ, മനോജ് വി ആർ, വളണ്ടിയർമാരായ റെബിൻ, എർവിൻ എന്നിവർ നേതൃത്വം നൽകി.
കടപ്പുറം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മൂക്കൻ കാഞ്ചന, മഹാത്മ ക്ലബ്‌ പ്രവർത്തകര്‍ എന്നിവര്‍ ചേർന്ന് വിദ്യാർത്ഥികളെ സമാപന സ്ഥലമായ ഇരട്ടപ്പുഴ കോളനിപ്പടി കടപ്പുറത്ത്‌ വെച്ച്‌ സ്വീകരിച്ചു. ചാവക്കാട്‌ നഗരസഭ കൗൺസിലർ കെ.കെ കാർത്ത്യായനി ടീച്ചർ ജീവിവർഗ്ഗ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ്‌ മെമ്പർ ഷംസിയ തൗഫീഖ്‌, ക്ലബ്‌ പ്രസിഡന്റ്‌ എ.എച്ച്‌ ഹാരിസ്‌ എന്നിവർ സംസാരിച്ചു.