നാടക സംവിധായകന്‍ മാനവേന്ദ്രബാബു

നാടക സംവിധായകന്‍ മാനവേന്ദ്രബാബു

ഗുരുവായൂര്‍ : പ്രശസ്ത നാടക സംവിധായകനും നാടക ഗവേഷകനുമായ കെ സി മാനവേന്ദ്ര ബാബു (62) നിര്യാതനായി. കവിയും ചിന്തകനുമായിരുന്ന എം ഗോവിന്ദന്റേയും കുരഞ്ഞിയൂര്‍ കാളിയംവീട്ടില്‍ ചീരോത്ത് ഡോ പത്മാവതിയുടേയും മകനാണ്. തൃശ്ശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ വ്യാഴാഴ്ച്ച രാവിലെ 10 മുതല്‍ 11 വരെ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും. സംസ്‌ക്കാരം ഉച്ചക്ക് 1ന് കുരഞ്ഞിയൂരിലെ വീട്ടുവളപ്പില്‍. ആധുനിക നാടകങ്ങളുടെ പ്രചാരകനായാണ് മാനവേന്ദ്രബാബു അറിയപ്പെട്ടത്. ആധുനിക നാടകങ്ങളുടെ അവതരണത്തിനും ഗവേഷണത്തിനുമായി രൂപം കൊണ്ട അങ്കണം തിയ്യേറ്റര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ഒട്ടേറെ ഇംഗ്ലീഷ് നാടകങ്ങള്‍ അദ്ദേഹം മലയാളത്തിന്റെ നാടക അരങ്ങില്‍ പരിചയപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ അങ്കണത്തിന്റെ നേതൃത്വത്തില്‍ സ്ഥിരമായ നാടക വേദികളുണ്ടാക്കി. മലയാള നാടകങ്ങളെ കുറിച്ചു പഠിക്കാന്‍ ഫ്രാന്‍സ് , ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ നാടക പ്രവര്‍ത്തകര്‍ അങ്കണത്തിലാണ് എത്തിയിരുന്നത്. കേന്ദ്രമാനവ വിഭവ ശേഷി വകുപ്പിന്റേയും അമേരിക്കന്‍ ഫോര്‍ഡ് ഫൗണ്ടേഷന്റേയും ഫെല്ലോഷിപ്പുകളുടെ സഹായത്താല്‍ അങ്കണത്തിന്റെ ബാനറില്‍ നിരവധി പരീക്ഷണ നാടകങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. തൃശ്ശൂര്‍ ഡ്രാമ സ്‌ക്കൂളിലെ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചിരുന്നു. സംഗീത നാടക അക്കാദമിയുടെ നാടകോത്സവങ്ങളില്‍ പ്രത്യേക ക്ഷണിതാവുമായിരുന്നു അദ്ദേഹം. ഭാര്യ : ശോഭ (അധ്യാപിക, പൂങ്കുന്നം ഹരിശ്രീ സ്‌ക്കൂള്‍) മകന്‍ : ഗോവിന്ദന്‍ (ബാംഗ്ലൂര്‍)