എന്‍ വി സോമന്‍

എന്‍ വി സോമന്‍

ചാവക്കാട് : സി പി ഐ എം നേതാവും ഹസോന പ്രസ്സ് ഉടമയുമായിരുന്ന എന്‍ വി സോമന്‍ (74 )അന്തരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം.
ചാവക്കാട്ട് നഗരസഭയുടെ പ്രഥമ കൗൺസിൽ അംഗമായിരുന്ന അദ്ദേഹം കുറഞ്ഞ കാലയളവില്‍ നഗരസഭ ആക്ടിംഗ് ചെയർമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍, മണത്തല കടപ്പുറം മത്സ്യ സഹകരണ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. റെഡ് വളണ്ടിയര്‍ പരിശീലകനായിരുന്ന പരേതന്‍ ചാവക്കാടിന്റെ പൊതുരംഗത്തെ നിറസാനിദ്ധ്യമായിരുന്നു.
ഭാര്യ : കുഞ്ഞമ്മ. മക്കള്‍ : സോനി, സിനി, സിജി. മരുമക്കള്‍ : ബിജി ലാല്‍ (അ.പ്രൊഫസര്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്), സജീഷ് (മാല്‍ദീവ്), ലസില്‍ രാജ് (മാനേജര്‍ കനറാബാങ്ക് കൊല്ലം)
ശവ സംസ്കാരം നാളെ തിങ്കള്‍ രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പില്‍.