Header

നൗഷാദ് പുന്ന യുടെ വീട് ജിദ്ദ ഒ.ഐ.സി.സി ഭാരവാഹികൾ സന്ദർശിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവാക്കാട്: എസ്. ഡി. പി ഐ യുടെ രാഷ്ട്രീയ എതിരാളിയായി എന്നതിനാൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ചാവക്കാട് പുന്നയിലെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് നൗഷാദിൻറെ വീട് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ സന്ദർശിച്ചു.
പ്രവാസ ലോകത്തിന്റെ ദുഃഖവും വേദനയും നൗഷാദിന്റെ കുടുംബത്തെ അറിയിച്ച അദ്ദേഹം അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. ആയുധം കൊണ്ട് സംഘടനാ പ്രവർത്തനം നടത്തുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും, മതത്തെ ഉപയോഗപെടുത്തി ഗുണ്ടാ – മാഫിയ പ്രവർത്തനം നടത്തുന്നവരെ പ്രവാസികൾ പ്രത്യേകം തിരിച്ചറിയണമെന്നും സന്ദർശനത്തിന് ശേഷം മുനീർ വാർത്താകുറിപ്പിൽ പറഞ്ഞു.
ഭൂരിപക്ഷ മതത്തിന്റെ പേരിൽ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾ എതിർക്കുന്ന അതെ ശക്തിയിൽ തന്നെ ന്യൂനപക്ഷ മതത്തിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളെയും എതിർക്കണം. സാമുഹ്യ പ്രവർത്തനങ്ങളുടെ പേരിൽ സ്വീകാര്യത നേടുന്ന എസ്.ഡി.പി.ഐ പോലുള്ള സംഘടനയുടെ പൊയ്മുഖം തുറന്നു കാണിക്കുവാൻ പ്രവാസ ലോകത്ത് ശക്തമായ പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും കാരുണ്യ പ്രവർത്തനത്തിനായി തന്റെ അഞ്ചു സെന്റിലുള്ള വീട് പോലും പണയപ്പെടുത്തി മറ്റുള്ളവർക്കായി ജീവിച്ച് അവസാനം കാപാലികരുടെ ശരീരമാസകലം 25 വെട്ടു കൊണ്ട് മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തെ സഹായിക്കുവാൻ ഒഐസിസി രംഗത്ത് ഉണ്ടാകുമെന്നും മുനീർ പറഞ്ഞു. ദാരുണസംഭവം നടന്ന് 6 ദിവസമായിട്ടും യഥാർത്ഥ പ്രതികളെ പിടിക്കാതെ ഇരുട്ടിൽ തപ്പുന്ന പൊലീസ് സംവിധാനം പ്രബുദ്ധ കേരളത്തിന് നാണക്കേടാണെന്നും നിയമപാലന സംവിധാനത്തിൽ മതിപ്പ് കുറയാനും അരാജകത്വത്തിന് വഴി തുറക്കാനും ഇത് ഇടയാക്കുമെന്നും മുനീർ പറഞ്ഞു.
ജിദ്ദ ഒഐസിസി ഭാരവാഹികളായ യൂനുസ് കാട്ടൂർ, ജിംഷാദ് വണ്ടൂർ, ഗാന്ധി ദർശൻ സമതി തൃശൂർ ജില്ലാ പ്രസിഡണ്ട് ബദറുദ്ധീൻ ഗുരുവായൂർ, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബക്കർ സി പുന്ന എന്നിവരും സന്നിഹിതരായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.