ഗുരുവായൂര്‍: ഹെല്‍ത്ത് കെയര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണാഘോഷം നടന്നു. അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. നഗരസഭ ചെയര്‍ പേഴ്‌സന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എ.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി.അഷറഫ്, ഡോ. ഹരിഭാസ്‌കര്‍, ആര്‍.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍: 100 അമ്മമാര്‍ക്ക് പെന്‍ഷനും ഓടക്കോടിയും ഓണക്കിറ്റും വിതരണം ചെയ്ത് സുകൃതം തിരുവെങ്കിടത്തിന്റെ നേതൃത്വത്തില്‍ ഓണം- ബക്രീദ് ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. കോടയില്‍ കമ്യൂണിറ്റി ഹാളില്‍ നട കൂട്ടായ്മ ഗുരുവായൂര്‍ സെന്റ് അന്റണീസ് പള്ളി വികാരി ഫാ.ജോസ് പുലിക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് മേഴ്‌സി ജോയ് അധ്യക്ഷയായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജനു ഗുരുവായൂര്‍ ഓണം-ബക്രീദ് സന്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തകരായ ലിജിത് തരകന്‍, ആര്‍.ജയകുമാര്‍ എന്നിവര്‍ പെന്‍ഷന്‍, ഓണകിറ്റ് വിതരണം നടത്തി. ആര്‍.എ റാഫി ചികിത്സാ ധനസഹയം നല്‍കി. സുജിത്ത്കുമാര്‍, വടക്കേത്തല നിക്കോളാസ്, ബാലന്‍ വാറണാട്ട്, എന്‍. രാജന്‍, സുധ സന്തോഷ്, കെ. നന്തകുമാര്‍, ഗൗരി ശ്രീനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓണസദ്യയും ഉണ്ടായി.

ഗുരുവായൂര്‍ : കണ്ടാണശേരി വിര്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടനബന്ധിച്ച് 101 അമ്മമാര്‍ക്ക് ഓണക്കോടിയും പച്ചക്കറി കിറ്റും നല്‍കി. ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നട ഓണാഘോഷ പരിപാടികള്‍ ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ആര്‍.അശോകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയ ക്ലബ്ബ് സ്ഥാപക മെമ്പര്‍ കെ.വി രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. ക്ലബ്ബ് അംഗങ്ങളുടെ പൂക്കള മത്സരവും ഓണ സദ്യയും ഉണ്ടായിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി ആര്‍.ജയചന്ദ്രന്‍പിള്ള, ജോയ് ചെറിയാന്‍, സി.ഡി ജോസന്‍, പി.കെ ഭരതന്‍, ഗ്ലാഡ്‌വിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുവായൂര്‍ : തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 200 പേര്‍ക്ക് ഓണകിറ്റുകള്‍ നല്‍കി. കരയോഗ മന്ദിരത്തില്‍ നട ചടങ്ങില്‍ പ്രസിഡന്റ് വി.ബാലകൃഷ്ണന്‍ നായര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മുതിര്‍ന്ന അഗം കിടുവത്ത് ശ്രീധരന്‍ നായര്‍ ആദ്യ കിറ്റ് ഏറ്റുവാങ്ങി. എം. ശ്രീനാരായണന്‍, ജയന്‍ ചേലനാട്ട്, ബാലാമണി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.