ചാവക്കാട്: കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം സ്വയം സഹായ ഗ്രൂപ്പുകളുടെ ഒരാഴ്‍ചത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സംഘം പ്രസിഡന്റ് ടി.എം ഹനീഫയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ കെ.വി അബ്ദുൽകാദർ തുക ഏറ്റുവാങ്ങി.
മത്സ്യതൊഴിലാളികൾക്കും, സ്വയം സഹായ ഗ്രൂപ്പിലെ വനിതകൾക്കും കേരളസർക്കാരും, മത്സ്യഫെഡും ചേർന്ന് നൽകുന്ന പലിശ രഹിത വായ്പ വിതരണവും നടന്നു.
സംഘം ഹാളിൽ നടന്ന ചടങ്ങിൽ 25 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. മത്സ്യഫെഡ് പ്രെജകട് ഓഫീസർ സി.എ അഞ്ജലി, മണി സി.പി, സന്തോഷ് കരിമ്പൻ, ലീല ശേഖരൻ, നസരി കുഞ്ഞിമൊയ്തു, സെക്രട്ടറി ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു. സി.ബി വിശ്വനാഥൻ സ്വാഗതവും, യു.വി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.