ചാവക്കാട് : പാലയൂർ മാർത്തോമാ അതിരൂപതാ തീർത്ഥകേന്ദ്രത്തിൽ വിശ്വാസകവാടം ദണ്ഡ വിമോചനം സ്ഥാപിച്ചതിന്റെയും മാർത്തോമാ ശ്ലീഹ പാലയൂരിൽ ആഗതനായി പള്ളി സ്ഥാപിച്ചതിന്റെയും ആഘോഷമായ അനുസ്മരണം നവംബർ 19 നു ഞായറാഴ്ച തിരുനാളായി ആചരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഷംഷാബാദ് രൂപതയുടെ നിയുക്ത മെത്രാനും തൃശൂർ അതിരൂപതയുടെ സഹായമെത്രാനായ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അന്നദാനവും ഉണ്ടാകും.
ഫാ. ജോസ് പുന്നോലി പറമ്പിൽ, ഷാജു മുട്ടാത്ത, ജൈസൺ സി ജി, ബോബ് എലാവത്തിങ്കൽ, സി കെ ജോസഫ്, ഇ എഫ് ആന്റണി, ഷാജു ചെറുവത്തൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.