ചാവക്കാട്: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരുവത്ര മുട്ടില്‍ മത്തികായല്‍ പാടശേഖരത്ത് നടീല്‍ ഉത്സവം നടന്നു. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പാടശേഖരത്ത് കൃഷിയിറക്കുന്നത് നഷ്ടത്തിലായതോടെയാണ് കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞത്. എന്ത് ബുദ്ധിമുട്ട് സഹിച്ചും കൃഷിയിറക്കാന്‍ തയ്യാറായി ചില കര്‍ഷകര്‍ രംഗത്തെത്തിയതോടെ കൃഷിയിറക്കാന്‍ സഹായഹസ്തവുമായി നഗരസഭയും തയ്യാറായി. ദിവസങ്ങള്‍ക്ക് മുമ്പാണ് മുട്ടില്‍ പാടത്ത് നെല്ല് വിതച്ചത്.
വ്യാഴാഴ്ച നടന്ന നടീല്‍ ഉത്സവത്തിന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, കെ.എച്ച്.സലാം, എം.ആര്‍ രാധാകൃഷ്ണന്‍, പുരുഷോത്തമന്‍, മഞ്ജുഷ സുരേഷ്, എം.ബി.രാജലക്ഷ്മി, കെ.കെ മുബാറക്ക്, മഞ്ജു കൃഷ്ണന്‍, പാടശേഖര സമിതി ഭാരവാഹികളായ പി.പി.പത്മനാഭന്‍, പി.കെ.ബാലന്‍, പി.എം. നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.