ചാവക്കാട് : രാജ്യസുരക്ഷയെ അപകടത്തിലാക്കും വിധം പോലീസിന്റെ ഉന്നത തലപ്പത്ത് നടന്നിട്ടുള്ള ആയുധക്കടത്തിലും അഴിമതിയിലും പ്രതിഷേധിച്ചും കുറ്റവാളികളെ ഉടൻ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌ .ഡി .പി .ഐ ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന്ന് മണ്ഡലം സെക്രട്ടറി കെ എച് ഷാജഹാൻ, എ എം ജബ്ബാർ, ഷാഫി എ എം എന്നിവർ നേതൃത്വം നൽകി.