ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതിൻറെ നൂറാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ബ്ലാങ്ങാട് ബീച്ചിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.
എട്ട് ടീമുകൾ പങ്കെടുത്ത ഫുട്ബാൾ മത്സരം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഡി.വൈസ്.എസ്.പി പി.വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് സി.ഐ കെ.ജി സുരേഷ്, എസ്.ഐമാരായ എ.വി രാധാകൃഷണൻ, റഫീഖ് എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന ഫൈനൽ മത്സരത്തിൽ തിരുവത്ര പുത്തൻകടപ്പുറം ലിയോൺ ക്ലബ് ഒരു ഗോളിന് എച്ച്.എം.സി ക്ലബ് ബ്ലാങ്ങാടിനെ പരാജയപ്പെടുത്തി. ജേതാക്കൾക്ക് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ട്രോഫികൾ വിതരണം ചെയ്തു.