ചാവക്കാട്: കണ്ണൂരിലും വടക്കന്‍കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ റിപ്പോര്‍ട്ട്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയുന്നു.
പാവറട്ടി, വടക്കേകാട്, ചാവക്കാട് മേഖലകളിലാണ് പ്രത്യേക നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കൊടുങ്ങല്ലൂര്‍, മതിലകം, വലപ്പാട്, മേഖലകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.