ചാവക്കാട് : മണത്തല നേര്‍ച്ചയോടനുബന്ധിച്ച് പ്രോഗ്രസ്സീവ് ചാവക്കാട് പുസ്തകോത്സവം സംഘടിപ്പിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എ മോഹന്‍ദാസ്‌  അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക് ആദ്യ വില്പന നിര്‍വഹിച്ചു. പ്രോഗ്രസ്സീവ് യു എ ഇ ജനറല്‍ സെക്രട്ടറി സൈഫുധീന്‍ ഖാസിം സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാലാ സംഘം തലപ്പിള്ളി താലൂക്ക് സെക്രട്ടറി പി എസ് ഷാനു മുഖ്യ പ്രഭാഷണം നടത്തി. എം ആര്‍ രാധാകൃഷ്ണന്‍, കെ എച്ച് സലാം, കെ എം അലി, കെ വി അഷറഫ്, എം ജി കിരണ്‍, എ സി ആനന്ദന്‍, സലിം പനന്തരയില്‍, മുഹമ്മദാലി ഹാജി, ജയന്‍ മുല്ലത്തറ, ജിമ്പിന്‍ ഇരട്ടപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.