Header

ഒരുമനയൂരിൽ മൊബൈൽ ടവറിനെതിരെ ജനകീയ പ്രതിഷേധം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡിൽ ജനവാസ കേന്ദ്രത്തിലെ മൊബൈൽ ടവർ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. നിർമാണപ്രവർത്തനത്തിനു സുരക്ഷ ഒരുക്കാൻ വന്ന പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു
പിന്നീട് വാർഡ് മെമ്പർ ജ്യോതി, രണ്ടാം വാർഡ് മെമ്പർ രവി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചാക്കോ, പതിമൂന്നാം വാർഡ് മെമ്പർ ഷൈനി ഷാജി എന്നിവർ പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിയെ കണ്ട്‌ സ്റ്റോപ് മെമോ ആവശ്യപ്പെട്ടു. തുടർന്ന് അസി:സെക്രട്ടറി സ്ഥലം സന്ദർശിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണെന്നും ടവർ നിർമിക്കുന്ന കെട്ടിടത്തിന് ഉൾഭാഗത്ത് കിണറുള്ളത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരിൽ ബോധ്യമായി.
നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുന്നതിനു ശ്രമിക്കുമെന്ന് അസി. സെക്രട്ടറി ഉറപ്പ്നൽകി.
സ്ത്രീകൾ ഉൾപ്പടെ അൻപതു പേരോളം സമരത്തിൽ പങ്കെടുത്തു. സമരസമിതി പ്രവർത്തകരായ മരക്കാട്ടിൽ ഗഫൂർ, ഷാജി.കെ.വി, ഷിഹാബ് ഒരുമനയൂർ, മണി വി കെ, മഹേഷ്‌ കെ എൽ, ബാബു പി വി, അഗസ്റ്റിൻ എ എഫ് എന്നിവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.