ചാവക്കാട്: പൗരത്വ നിയമ ഭേദഗതി ക്കെതിരെ വിവിധ മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ
നാളെ എടക്കഴിയൂരിൽ ബഹുജന റാലി സംഘടിപ്പിക്കും
എടക്കഴിയൂർ, അകലാട്, അവിയൂർ, കിറാമൻകുന്ന് എന്നീ മഹല്ല് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് അകലാട് ഖാദിരിയ പള്ളി പരിസരത്ത് നിന്നും റാലി ആരംഭിച്ച് വൈകിട്ട് ആറുമണിക്ക് എടക്കഴിയൂർ സമാപിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സമാപന യോഗത്തിൽ സംസാരിക്കും.
എടക്കഴിയൂർ മഹല്ല് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് മംഗല്യ മുഹമ്മദ് ഹാജി, കമറു അകലാട്, അശ്റഫ് ഹാജി, അഡ്വ: ഷംസുദ്ധീൻ, കെ.വി.മൊയ്തുട്ടി ഹാജി, കെ കെ ഹംസകുട്ടി, വി സിദ്ദീഖ് ഹാജി, അബൂബക്കർ കാസിമി, ഐ.മുഹമ്മദലി, ഇ. വി മുഹമ്മദലി,റാഫി അവിയൂർ, അസീസ് പുളികുന്നത്ത്, പി. ഹംസ ഹാജി, നാസർ കല്ലിങ്ങൽ, എം.വി ഷക്കീർ, സി ശറഫുദ്ധീൻ, അഷ്റഫ് അകലാട്, ജാഫർ എടക്കഴിയൂർ, കെ.സി.ഹംസക്കുട്ടി എന്നിവർ സംസാരിച്ചു