Header

സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

വക്കാട്: മക്കളെ കളിയാക്കിയതിനെ ചോദ്യം ചെയ്തത് സംബന്ധിച്ച സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മുഖ്യ പ്രതികള്‍ മൂവരും അറസ്റ്റിലായി.
പ്രതികള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
ചാവക്കാട് പൂക്കുളം റോഡില്‍ വാറനാട്ട് വീട്ടില്‍ പരമേശ്വരന്‍റെ മകനും ചാവക്കാട് നഗരസഭാ പതിനൊന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ രമേഷ് (51) മരിച്ച സംഭവത്തില്‍ ചാവക്കാട് അനുഗ്യാസിനു കിഴക്ക് പൂക്കുളം റോഡ് സ്വദേശികളായ ചുള്ളിപ്പറമ്പില്‍ സത്യന്‍(33), വലിയകത്ത് കുന്നമ്പള്ളി വീട്ടില്‍ ഹവാസ് (25), ചെഞ്ചേരി വീട്ടില്‍ ദീപക് എന്ന ചന്തു (27) എന്നിവരെയാണ് ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സണ്‍, എസ്.ഐ എം.കെ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൂവരേയും വെളിയങ്കോട് പണിക്കശേരിയില്‍ വെച്ചാണ് പിടികൂടിയതെന്ന് സി.ഐ പറഞ്ഞു. മരിച്ച രമേഷിന്‍്റെ സഹോദരന്‍ സുരേഷ് ഉള്‍പ്പടെയുള്ള ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ആകെ മൂന്നു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പ്രതിപ്പട്ടികയില്‍ ഇനിയും ചിലര്‍ ചേര്‍ക്കപ്പെടുമെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ഹൃദയാഘാതമാണ് മരണ കാരണം. രമേഷിന് നേരത്തെ ഒരു പ്രാവശ്യം ഹൃദായാഘാതം വന്നിട്ടുണ്ട്. ഇത് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സി.ഐ എ.ജെ.ജോണ്‍സന്‍ പറഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : പെരുന്നാള്‍ ദിവസത്തെ അവധിയായയാതിനാല്‍ ബുധനാഴ്ച ഉച്ചക്കു ശേഷം തറവാട്ടിലത്തെിയ രമേഷും സഹോദരന്‍ സുരേഷും ഉള്‍പ്പെടെയുള്ളവര്‍ വീടിനു പുറത്ത് റോഡ് വക്കില്‍ ഇരിക്കുകകയായിരുന്നു. ഇവിടേക്ക് വന്ന ഓന്നാം പ്രതി സത്യന്‍ ആ പ്രദേശത്ത് മയക്കുമരുന്ന്, കഞ്ചാവ് പരിശോധനക്ക് എക്സൈസ് ഉദ്യോഗസ്ഥര്‍ വരുന്നുണ്ടെന്ന് അറിയിച്ചു. ഇത് കേട്ട് രമേഷ് കഞ്ചാവിനായി പരിശോധന നടത്തേണ്ട് ഈ ഭാഗത്തല്ല, സത്യനും കൂട്ടുകാരും താമസിക്കുന്നയിടങ്ങളിലാണ് പരിശോധന വേണ്ടെതെന്നും തിരിച്ചടിച്ചു. ഇത് കേട്ട് പ്രതികരിക്കാതെ സത്യന്‍ തിരിച്ചു പോകുകയും ചെയ്തു. ഈ സംഭവമാണ് രാത്രി രമേഷ് മക്കള്‍ ശ്വേത (17), സഞ്ജയ് (15) എന്നിവരുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ പുറത്ത് എം.എം.സി ഗ്രൗണ്ടിനു സമീപത്ത് നിന്ന് സത്യനും സംഘവും കൂക്കാനും പരിഹസിക്കാനും കാരണമായത്. ഇതിഷ്ടപ്പെടാതെ മക്കളെ വീട്ടിലാക്കി രമേഷ് ഉടനെ തിരിച്ച് പ്രതികള്‍ കൂക്കിയതിന്‍്റെ കാരണമന്വേഷിക്കാനിറങ്ങി. രമേഷിന്‍്റെ മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ സുരേഷും വീട്ടില്‍ നിന്ന് സംഭവസ്ഥലത്തത്തെി. സുരേഷത്തെുമ്പോള്‍ രമേഷും പ്രതികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടക്കുകയായിരുന്നു. അതിനിടെ രമേഷ് നിലത്ത് തലയിടിച്ച് കുഴഞ്ഞു വീണുകിടക്കുന്നതായും സുരേഷ് കണ്ടു. ഉടനെ മുതുവട്ടൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് രമേഷ് മരിച്ചത്. സുരേഷും പ്രതികളിലൊരാളായ ദീപകും ഉള്‍പ്പെടെയുള്ളവരാണ് പരിക്കേറ്റ രമേഷിനെ ആസ്പത്രിയിലത്തെിച്ചത്. ഇതിനിടയില്‍ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തിലേക്ക് കയറ്റുമ്പോഴും ആസ്പത്രിയിലത്തെിയപ്പോള്‍ വാഹനത്തില്‍ നിന്നിറക്കുമ്പോഴുമായി രണ്ട് തവണ രമേഷ് താഴെ വീണതായും പൊലീസ് പറഞ്ഞു.
പ്രതികളില്‍ സത്യന്‍ വാര്‍ക്ക പണിക്കാരനും ഹവാസ് ബികോം ബിരുദധാരിയും ദീപക് എം കോം ബിരുദധാരിയുമാണ്. പ്രതികളെ രമേഷിന്‍്റെ സഹോദരന്‍ സുരേഷ് തിരിച്ചറിഞ്ഞതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഐ വി.കെ മാധവന്‍, എ.എസ്.ഐ അനില്‍ മാത്യു, സീനിയര്‍ സി.പി.ഒ ലോഫി രാജ്, സി.പി.ഒ ശ്യാം ലാല്‍ തുടങ്ങിയവരുള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരേയും കോടതിയില്‍ ഹാജരാക്കി.

thahani steels

Comments are closed.