ഗുരുവായൂര്‍: ശോചനിയാവസ്ഥയിലായ റോഡില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു. ഐ.എന്‍.ടി.യൂ.സി യൂണിയന്റെ ആഭിമുഖ്യത്തില്‍ കൈരളി ജംഗ്ഷനില്‍ നിന്ന്പ്രകടനമായെത്തി പടിഞ്ഞാറെ നടയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ റോഡിന് നടുവിലുള്ള കുഴിയിലാണ് റീത്ത് സമര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം യൂണിറ്റ് പ്രസിഡന്റ് സി.ആര്‍ മനോജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. സി മുരളീധരന്‍, കെ.കെ ആനന്ദന്‍, എ.എം. കൃഷ്ണദാസ്, ഐ.ജി ഉണ്ണികൃഷ്ണന്‍, എ.എം രത്‌നാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.