ചാവക്കാട് : നഗരസഭയില്‍ എട്ടു കേമ്പുകളിലായി എണ്ണൂറോളം പേര്‍ ദുരിതാശ്വാസ കേമ്പുകളില്‍ കഴിയുന്നതായി ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു. കേമ്പുകളിലേക്ക് പുതപ്പും വസ്ത്രങ്ങളും ആവശ്യമുള്ളതായും അദ്ദേഹം പറഞ്ഞു.
മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്റ്‌ തോമാസ് സ്കൂള്‍ പാലയൂര്‍, ജി എം എല്‍ പി സ്കൂള്‍ പുന്ന‍, ജി എം എല്‍ പി സ്കൂള്‍ തിരുവത്ര, ചേറ്റുവ റോഡിലെ സപ്ലൈ ഓഫീസ് കെട്ടിടത്തിനു മുകള്‍ ഭാഗം, മണത്തല പള്ളി മദ്രസ്സ ഹാള്‍, പുന്ന മദ്രസ്സ ഹാള്‍ എന്നിവിടങ്ങളിലാണ് കേമ്പുകള്‍ ഒരുക്കിയിട്ടുള്ളത്. താലൂക്ക് ആശുപത്രി, ഹോമിയോ ഡിസ്പന്‍സറി, ആയുര്‍വേദിക് ഡിസ്പന്‍സറി എന്നിവയുടെ നേതൃത്വത്തില്‍ കേമ്പുകളില്‍ ദിവസവും ആരോഗ്യ പരിശോധനകള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.