ചാവക്കാട് : നഗരസഭ ബൈപ്പാസ് റോഡിലുളള ചൈത്രം ഹോട്ടല്‍, ഹോട്ടല്‍ ഗ്രാന്റ്, വിംബീസ് ബേക്കറി എന്നീ കടകളില്‍ നിന്നും കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.
കൂടാതെ നഗരസഭ കെട്ടിടത്തില്‍ വാഹന ഗതാഗതത്തിന് തടസ്സമായി പച്ചക്കറി സാമഗ്രികള്‍ റോഡിലേക്ക് ഇറക്കിവെച്ച് വില്‍പ്പന നടത്തിയിരുന്ന വി.കെ.ബി. വെജിറ്റബിള്‍സില്‍ നിന്നും പച്ചക്കറികള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്തു. നഗരസഭ ആരോഗ്യവിഭാഗം ഹെðത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ.പോള്‍ തോമസ്, ജെ.എച്ച്.ഐ.മരായ ശ്രീ.ശിവപ്രസാദ്, ശ്രീ.റിജേഷ്, ശ്രീ.പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തി ചെയ്തത്.