Header

നഗരത്തില്‍ റോഡുകള്‍ തകര്‍ന്നു – വില്ലന്‍ റിലയന്‍സ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നഗരത്തിൽ റോഡ് തകർന്ന് രൂപപ്പെട്ട കുഴികള്‍ വാഹനങ്ങൾക്കും വ്യാപാരികൾക്കും ദുരിതമാകുന്നു. ട്രാഫിക് ജങ്ഷനു ചുറ്റും അതിൻറെ പരിസരത്തുമാണ് റോഡുകൾ തകർന്ന് കുണ്ടുകളും കുഴികളും രൂപപ്പെട്ടിരിക്കുന്നത്. നഗരം വൺവേ സംവിധാനത്തിലാക്കിയിട്ടും റോഡ് തകർന്നത് വാഹന ഗതാഗതം തടസപ്പെടുന്നത് പതിവാകുന്നു. ആഴ്ച്ചകൾക്ക് മുമ്പ് ട്രാഫിക് ജങ്ഷനു വടക്ക് ഭാഗത്ത് ഡിവൈഡർ അവസാനിക്കുന്നിടത്ത് റോഡിനു കുറുകെ ചാല് കീറി കേബിളിട്ടതാണ് കുഴികൾ രൂപപ്പെടാൻ കാരണമായത്. ചാല് മൂടിയിട്ടും ശരിയായി ടാറിംങ് നടത്താത്തത് മെറ്റലിളകാനും കാരണമായി. വാഹനങ്ങളുടെ ചക്രത്തിൽ തട്ടി പരിസരത്തുള്ള കടകളിലേക്ക് കരിങ്കല്‍ കഷണം തെറിക്കുന്നത് നിത്യസംഭമാണിവിടെ. മഴയിൽ റോഡിൽ വെള്ളക്കെട്ടുയർന്ന് കുഴികളുണ്ടെന്നറിയാതെ ഇരു ചക്രവാഹനങ്ങൾ അപകടത്തില്‍ പെടുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. നഗരസഭാ ബസ് സ്റ്റാൻറിലേക്ക് പോകാൻ കാൽ നടയാത്രികർ റോഡ് മുറിച്ച് കടക്കുന്നിടത്താണ് അപകട ഭീഷണിയായ കുഴികളുള്ളത്. നഗരത്തിൽ അടുത്തിടെ ടാറിംഗ് കഴിഞ്ഞ റോഡുകൾ കേബിൾ കുഴിക്കാൻ ചാല് കീറിയതു കാരണം വീണ്ടും തകർന്നിരിക്കുകയാണ്. കുന്നംകുളം റോഡിൽ പഴയ പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡിലെ വലിയ കുഴി നികത്തി ടാറിംഗ് ചെയ്യാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ടു. . മാസങ്ങളായി ഈ ഭാഗത്ത് കുണ്ടും കുഴിയും നികത്താതെ കിടക്കുന്നു.
എനാമാവ് റോട്ടില്‍ പാലയൂര്‍ ഭാഗത്ത് റിലയന്‍സ് കേബിളിടുന്നതിനുവേണ്ടി കീറിയ ചാല്‍ വേണ്ടവിധം ടാറിംഗ് നടത്താതിനാല്‍ രൂപംകൊണ്ട കുഴിക്കരികില്‍ നാട്ടുകാരനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ സിയാ ബീവി റിലയന്‍സിനും പി ഡബ്ല്യു ഡിപ്പാര്‍ട്ട് മെന്റിനുമെതിരെ പ്രതിഷേധ പ്ലെക്കാര്‍ഡുയര്‍ത്തി പോസ്റ്റ്‌ ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വയറലായി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/07/roaddamagesiyabeevi.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.