കടപ്പുറം : തീരദേശവാസികള്‍ക്ക് ആശ്വാസമായി എസ് വൈ എസ് സാന്ത്വനം കുടിവെള്ള പദ്ധതി വിതരണം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ ഷാഹു ഹാജി നിര്‍വഹിച്ചു, മൂന്നു ലക്ഷം രൂപ ചിലവഴിച്ച് സ്വന്തമായി വാഹനവും ഡീസല്‍ കൂലി ഇനത്തില്‍ ഇരുപതിനായിരത്തോളം രൂപ ചിലവഴിച്ചാണ് പതിനായിരം ലിറ്റര്‍ വെള്ളം കടപ്പുറം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. നാല് വര്‍ഷമായി കടുത്തവേനലില്‍  കുടിവെള്ളവുമായി എസ് വൈ എസ് സാന്ത്വനം കടപ്പുറം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.