ചാവക്കാട് : മണത്തല ഡി വൈ എഫ് ഐ യൂണിറ്റ് കനോലി കനാലില്‍  ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു. കനോലികനാൽ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ചൂണ്ടയിടൽ മത്സരത്തിൽ സമ്മാനാര്‍ഹാരായ  ഹിഷാം,  നളർ സുലൈമാൻ, രഞ്ജീഷ് പി ആര്‍  എന്നിവര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൗൺസിലർ പിജി വിശ്വംഭരൻ കൈമാറി. ഡി വൈ എഫ് ഐ  മേഖല കമ്മിറ്റി അംഗം കിരൺ, ഷാജഹാൻ മണത്തല, ഷെഹീൻഷ, പി വി സലിം, ഷെജീർ എന്നിവര്‍ പ്രസംഗിച്ചു.