പുന്നയൂർ: – മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ല പഞ്ചായത്തംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അദ്ധ്യക്ഷത വഹിച്ചു. തൃശുർ ജില്ല പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പി.ആർ.ശ്രീനിവാസൻ, സെക്രട്ടറി ഗായത്രി, പ്രതിനിധികളായ ശ്രീദേവി, ജോസ് എന്നിവർ സ്കൂൾ ബാഗ് വിതരണം നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ പി.കെ സൈനുദ്ധീൻ ഫലാഹി, കെ.എം ഹൈദരലി, പി.എ നസീർ, എ.കെ സുബൈർ, ടി.കെ ഖാദർ, അസീസ് മന്ദലാംകുന്ന്, എം.എ വഹാബ്, വി.എ അബൂബക്കർ, യൂസഫ് തണ്ണിതുറക്കൽ, എ.ടി ഷംസുദ്ധീൻ, ഷിബിലി ബിൻ ഷുക്കൂർ, ടി.എം അൽത്താഫ്, വി.എസ് ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക പി.ടി ശാന്ത സ്വാഗതവും അധ്യാപകൻ ഇ.പി ഷിബു നന്ദിയും പറഞ്ഞു.