ഗുരുവായൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ റീജണല്‍ കാമ്പോരി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച തുടങ്ങും. മധ്യമേഖലയിലെ 14 വിദ്യാഭ്യാസ ജില്ലകളില്‍
നിന്നുള്ള 1200 വിദ്യാര്‍ഥികള്‍ കാമ്പോരിയില്‍ പങ്കെടുക്കും. മന്ത്രി എ.സി. മൊയ്തീന്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കാമ്പോരി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത
വഹിക്കും. അശ്വാഭ്യാസ പ്രകടനം, സാഹസിക പ്രകടനങ്ങള്‍, മാജിക് ഷോ, നൃത്തനിശ, പെജന്റ് ഷോ എന്നിവ കാമ്പോരിയുടെ അനുബന്ധമായി അരങ്ങേറും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന
സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൗട്ട്‌സ് അസിസ്റ്റന്റ് സ്റ്റേറ്റ് കമീഷണര്‍ സി.ബി. ജെലിന്‍, ജില്ലാ കമീഷണര്‍ പി.ഐ. ലാസര്‍, റോവേഴ്‌സ് ക്യൂബ്
ചെയര്‍മാന്‍ വേണു പാഴൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.