Header

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ കാമ്പോരി തുടങ്ങി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ റീജനല്‍ കാമ്പോരി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി.  തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 14 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള 1300 വിദ്യാര്‍ഥികളും 300 അധ്യാപകരുമാണ് കാമ്പോരിയില്‍ പങ്കെടുക്കുന്നത്. സ്‌കൗട്ട്‌സ് ജില്ലാ കമീഷണര്‍ പി.ഐ. ലാസര്‍ ‘കാമ്പോരി ഓപ്പണിങ്’ നിര്‍വഹിച്ചു. സംസ്ഥാന അസി. കമീഷണര്‍ സി.ബി. ജെലിന്‍, സംസ്ഥാന അസി. ഓര്‍ഗനൈസിങ് കമീഷണര്‍മാരായ ഡേവിസ് ജോസ്, സി.എസ്. സുധീഷ് കുമാര്‍,  സംസ്ഥാന – ജില്ലാ ഭാരവാഹികളായ എന്‍.കെ. ശ്രീകുമാര്‍, പി.ജി. കൃഷ്ണനുണ്ണി, സി.എസ്.രുഗ്മിണി, പി.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു. മന്ത്രി എ.സി. മൊയ്തീന്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കാമ്പോരി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.