ചാവക്കാട് :  പീഡനക്കേസിലെ പ്രതി അഞ്ചുവർഷത്തിനുശേഷം പിടിയിൽ. പെരിഞ്ഞനം മഠത്തിപ്പറമ്പിൽ നിഷാദിനെ(47)യാണ് എ.എസ്.ഐ. അനിൽ മാത്യു, സി.പി.ഒ.മാരായ അബ്ദുൾറഷീദ്, ശ്രീനാഥ്, ഗോപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ ജാമ്യം നേടിയ പ്രതി മുങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.